
മലപ്പുറം : ശബരിമല പ്രശ്‌നത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്പന്ന – ബൂര്‍ഷ്വാ ശക്തികളുടെ പിടിയിലാണ് സിപിഎം. ശബരിമലയില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ ? വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ട് സമീപനം ആണ്. കോണ്‍ഗ്രസ് ഘടക കക്ഷി നേതാവിനെ അങ്ങോട്ട് പോയി കാണും. അതുകൊണ്ടാണ് പാണക്കാട് പോയത്. സിപിഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാന്‍ വന്നാല്‍ പോലും അവഗണിയ്ക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments