KeralaLatest NewsNews

മുഖ്യമന്ത്രി ഉപയോഗിച്ചത് ആകെ രണ്ടു തവണ , മാസവാടക ഒന്നരക്കോടി ; ഹെലികോപ്റ്റർ ഒഴിവാക്കാൻ ആലോചന

തിരുവനന്തപുരം : അമിത വാടക നല്‍കി ഹെലികോപ്ടറെടുത്ത നടപടി പൊലീസ് പുനപരിശോധിക്കുന്നു. ഒരു വര്‍ഷത്തെ വാടക കരാര്‍ മാര്‍ച്ചില്‍ തീരുന്നതോടെ ഹെലികോപ്ടര്‍ ഒഴിവാക്കാനോ അല്ലങ്കില്‍ വാടക കുറഞ്ഞ മറ്റ് കമ്പനികളില്‍ നിന്ന് എടുക്കാനോ ആണ് ആലോചന.

Read Also : നാസ , ചൈന, യു എ ഇ എന്നിവരുടെ ഉപഗ്രഹങ്ങൾ ചുവന്നഗ്രഹമായ ചൊവ്വയിൽ എത്തിച്ചേരാനൊരുങ്ങുന്നു ; എല്ലാം ഈ ഫെബ്രുവരിയിൽ

അതേസമയം മുഖ്യമന്ത്രിയുടെ യാത്രക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രണ്ട് തവണ മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടക. ജി.എസ്.ടി കൂടി ചേരുമ്പോള്‍ ഒന്നരക്കോടിയിലധികമാവും.

ഇരുപത് മണിക്കൂറിലധികം പറന്നാല്‍ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നല്‍കണം. കഴിഞ്ഞ ഏപ്രില്‍ 16ന് തുടങ്ങിയ കരാറനുസരിച്ച് ഇതിനകം 18 കോടിയോളം രൂപ ചെലവായി. വളരെ വൈകിയെങ്കിലും ഇത് അമിത വാടകയാണെന്ന വിമര്‍ശനം അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു തുടരണോയെന്ന് ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button