കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട; 2 പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് സ്വദേശി നൂറുദ്ദീൻ, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 826 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 45 ലക്ഷം രൂപ വിലവരുന്ന 1012 ഗ്രാം സ്വർണം പിടികൂടിയിരുന്നു. സംഭവത്തിൽ മസ്‌കറ്റിൽ നിന്നെത്തിയ മലപ്പുറം മൊറയൂർ സ്വദേശി മാളിയേക്കൽ അൻസാർ എന്നയാളാണ് പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു അൻസാറിന്റെ ശ്രമം.

Share
Leave a Comment