Latest NewsKeralaNews

‘പി ടി ഉഷയ്ക്ക് കാവി നിക്കര്‍ എങ്കിൽ മിയ ഖലീഫക്ക് നെഹ്രുവിന്റെ സേവാദള്‍ നിക്കര്‍’?

നിങ്ങള്‍ പുറത്തുവിട്ട ചിത്രത്തില്‍ കാണുന്ന നിക്കറിന്റെ നിറം കാക്കിയാണ്, കാവിയല്ല.

തിരുവനന്തപുരം: കർഷക സമരത്തില്‍ വിദേശികള്‍ ഇടപെടുവന്നതിനെ എതിര്‍ത്ത് രംഗത്തെത്തി പി ടി ഉഷയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരാഭാസത്തിനെതിരേ സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഇന്ത്യ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു പി ടി ഉഷ കുറിച്ചത്. എന്നാല്‍, ഇതില്‍ പ്രകോപിതരായി യൂത്ത് കോണ്‍ഗ്രസ് പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച്‌ കൊടുത്തിരുന്നു. ഇതിനെതിരേയാണ് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയത്.

Read Also: നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ ; പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരും

എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവര്‍ക്ക് അഭിപ്രായം പറയാമെന്നും ഉഷയ്ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങള്‍ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കില്‍ നിങ്ങളെ പിന്തുണച്ച മൂവര്‍ക്കും കോണ്‍ഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം ”സേവാ ദള്‍ നിക്കര്‍” നിങ്ങള്‍ അയച്ചു കൊടുക്കുമോ എന്നു ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

നടുറോഡില്‍ പശുക്കുട്ടിയെ കൊല്ലുക, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസ് ഇതാ രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയ്ക്ക് “കാവി നിക്കര്‍” അയച്ചു കൊടുത്തിരിക്കുന്നു.

ഇതില്‍ അഞ്ച് മണ്ടത്തരങ്ങള്‍ ഉണ്ട്.

  1. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ വരേണ്ടെന്നും, നാനാത്വത്തില്‍ ഏകത്വമുള്ള ഇന്ത്യക്ക് അതിനുള്ള കഴിവുണ്ടെന്നുമാണ് ഉഷ പറഞ്ഞത്. യൂത്തന്മാരുടെ ആരാധ്യനേതാവ് ജവഹര്‍ലാല്‍ നെഹ്രു തന്നെയാണ് “ഇന്ത്യയെ കണ്ടെത്തല്‍” എന്ന പുസ്തകത്തില്‍ ഇപ്പറഞ്ഞ നാനാത്വത്തിലെ ഏകത്വത്തെ കുറിച്ച്‌ വാചാലനായത്. ഉഷ പറഞ്ഞതും അതുതന്നെ. അതെങ്ങനെ, പുസ്തകം വായിച്ചാല്‍ മാത്രമേ അതൊക്കെ അറിയാന്‍ കഴിയുകയുള്ളല്ലോ.

2. ബിജെപിയെയോ കേന്ദ്രസര്‍ക്കാരിനെയോ ഉഷ പിന്തുണച്ചില്ല. രാജ്യം ഒന്നായി നിലനില്‍ക്കണമെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അതുമൂലം ഒരാളെ “കാവി നിക്കര്‍” ഗണത്തില്‍ പെടുത്തിയാല്‍ നിങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം രാജ്യം ഒന്നായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് “കാവി നിക്കര്‍” കൂട്ടരും അങ്ങനെയല്ലാതെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് നിങ്ങളും ആണെന്നാണ്.

3. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവര്‍ക്ക് അഭിപ്രായം പറയാമെന്നും ഉഷയ്ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങള്‍ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കില്‍ നിങ്ങളെ പിന്തുണച്ച മൂവര്‍ക്കും കോണ്‍ഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം “സേവാ ദള്‍ നിക്കര്‍” നിങ്ങള്‍ അയച്ചു കൊടുക്കുമോ?

4. ഒരു അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ തന്നെ തരപ്പെടുത്തി വച്ചിരുന്ന “കാവി നിക്കര്‍” ആണോ ഉഷയ്ക്ക് അയച്ചുകൊടുത്തത്?

5. നിങ്ങള്‍ പുറത്തുവിട്ട ചിത്രത്തില്‍ കാണുന്ന നിക്കറിന്റെ നിറം കാക്കിയാണ്, കാവിയല്ല. നിങ്ങളില്‍ പലരും ജനിക്കുന്നതിനു മുന്‍പ് ലൊസാഞ്ചലസ്‌ ഒളിമ്പിക്സില്‍, മാറില്‍ ത്രിവര്‍ണ്ണമണിഞ്ഞ് രാജ്യത്തിനുവേണ്ടി ഓടിയവളാണ് ഉഷ. കണ്ടംവഴി മാത്രം ഓടി ശീലിച്ചവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button