Latest NewsKeralaIndiaNews

പണ്ട് നെഹ്റു ഇട്ട സേവാ ദൾ നിക്കർ റിഹാനയ്ക്ക് അയച്ച് കൊടുത്തോ?; യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് ശ്രീജിത്ത്

നിങ്ങളിൽ പലരും ജനിക്കുന്നതിനു മുൻപ് ലൊസാഞ്ചലസ്‌ ഒളിമ്പിക്സിൽ, മാറിൽ ത്രിവർണ്ണമണിഞ്ഞ് രാജ്യത്തിനുവേണ്ടി ഓടിയവളാണ് ഉഷ

കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെ പി ടി ഉഷയും തൻ്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ യഥാർത്ഥ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു പി ടി ഉഷ കുറിച്ചത്. എന്നാൽ, ഇതിൽ പ്രകോപിതരായി യൂത്ത് കോൺഗ്രസ് പി ടി ഉഷയ്ക്ക് കാവി നിക്കർ തപാലിൽ അയച്ച് കൊടുത്തിരുന്നു. ഇപ്പോഴിതാ, യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.

‘ഞങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു, ഇന്ത്യ ജനാധിപത്യത്തിന്റെ യഥാർത്ഥ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്, ഞങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾക്കറിയാം, കാരണം ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’.- എന്നായിരുന്നു പി ടി ഉഷ ട്വിറ്ററിൽ കുറിച്ചു. യൂത്ത് കോൺഗ്രസിന് ശ്രീജിത്ത് പണിക്കർ നൽകിയ മറുപടി ഇങ്ങനെ:

Also Read:ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു

നടുറോഡിൽ പശുക്കുട്ടിയെ കൊല്ലുക, സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കുക തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം യൂത്ത് കോൺഗ്രസ് ഇതാ രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയ്ക്ക് “കാവി നിക്കർ” അയച്ചു കൊടുത്തിരിക്കുന്നു.

ഇതിൽ അഞ്ച് മണ്ടത്തരങ്ങൾ ഉണ്ട്.
ഒന്ന്
രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മറ്റുള്ളവർ വരേണ്ടെന്നും, നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യക്ക് അതിനുള്ള കഴിവുണ്ടെന്നുമാണ് ഉഷ പറഞ്ഞത്. യൂത്തന്മാരുടെ ആരാധ്യനേതാവ് ജവഹർലാൽ നെഹ്രു തന്നെയാണ് “ഇന്ത്യയെ കണ്ടെത്തൽ” എന്ന പുസ്തകത്തിൽ ഇപ്പറഞ്ഞ നാനാത്വത്തിലെ ഏകത്വത്തെ കുറിച്ച് വാചാലനായത്. ഉഷ പറഞ്ഞതും അതുതന്നെ. അതെങ്ങനെ, പുസ്തകം വായിച്ചാൽ മാത്രമേ അതൊക്കെ അറിയാൻ കഴിയുകയുള്ളല്ലോ.

രണ്ട്
ബിജെപിയെയോ കേന്ദ്രസർക്കാരിനെയോ ഉഷ പിന്തുണച്ചില്ല. രാജ്യം ഒന്നായി നിലനിൽക്കണമെന്ന് മാത്രമാണ് അവർ പറഞ്ഞത്. അതുമൂലം ഒരാളെ “കാവി നിക്കർ” ഗണത്തിൽ പെടുത്തിയാൽ നിങ്ങൾ പറയുന്നതിന്റെ അർത്ഥം രാജ്യം ഒന്നായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് “കാവി നിക്കർ” കൂട്ടരും അങ്ങനെയല്ലാതെ നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് നിങ്ങളും ആണെന്നാണ്.

മൂന്ന്
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവർക്ക് അഭിപ്രായം പറയാമെന്നും ഉഷയ്ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങൾ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കിൽ നിങ്ങളെ പിന്തുണച്ച മൂവർക്കും കോൺഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം “സേവാ ദൾ നിക്കർ” നിങ്ങൾ അയച്ചു കൊടുക്കുമോ?

നാല്
ഒരു അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ നിങ്ങൾ തന്നെ തരപ്പെടുത്തി വച്ചിരുന്ന “കാവി നിക്കർ” ആണോ ഉഷയ്ക്ക് അയച്ചുകൊടുത്തത്?

അഞ്ച്
നിങ്ങൾ പുറത്തുവിട്ട ചിത്രത്തിൽ കാണുന്ന നിക്കറിന്റെ നിറം കാക്കിയാണ്, കാവിയല്ല. ?
നിങ്ങളിൽ പലരും ജനിക്കുന്നതിനു മുൻപ് ലൊസാഞ്ചലസ്‌ ഒളിമ്പിക്സിൽ, മാറിൽ ത്രിവർണ്ണമണിഞ്ഞ് രാജ്യത്തിനുവേണ്ടി ഓടിയവളാണ് ഉഷ. കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക് അത് മനസ്സിലാകണമെന്നില്ല.

https://www.facebook.com/panickar.sreejith/posts/3805963346090379

shortlink

Related Articles

Post Your Comments

Related Articles


Back to top button