COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. 4.70 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയഞ്ച് ലക്ഷമായി ഉയർന്നു.

ഇന്ത്യയിൽ 1,08,15,222 കൊറോണ വൈറസ് ബാധിതരാണ് ഉള്ളത്. 11,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിൽ 1.45 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1,05,09,790 പേർ രോഗമുക്തി നേടി. മരണസംഖ്യ 1.54 ലക്ഷമായി ഉയർന്നു.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4.70 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എഴുപത്തിയൊന്ന് ലക്ഷമായി.

ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ബ്രസീലിൽ തൊണ്ണൂറ്റിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.30 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയൊമ്പത് ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button