ഹിന്ദു മതത്തെയും ദൈവങ്ങളെയും അവഹേളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സുവിശേഷ മത പ്രാസംഗികൻ. വിവാദ സുവിശേഷ സംഘടനയായ ജീസസ് റിഡീം സ്ഥാപകൻ മോഹൻ സി ലാസറാണ് ഹിന്ദു മതത്തെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞത്. മദ്രാസ് ഹൈക്കോടതി മുൻപാകെ സമർപ്പിച്ച സത്യാവാങ്മൂലത്തിലാണ് ഇയാൾ മാപ്പ് പറഞ്ഞത്.
2016 ൽ നടന്ന മതപരിപാടിയിലായിരുന്നു ലാസർ കേസിനാസ്പദമായ പരാമർശം നടത്തിയത്. ലാസർ ഹിന്ദു ദൈവങ്ങളെ അടക്കം മ്ലേച്ഛമായ രീതിയിൽ അവഹേളിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് തെളിവായി നൽകി ചെന്നൈ സ്വദേശി നൽകിയ പരാതിയിലാണ് ഹൈക്കോടതി നടപടി.
Also Read:കേരള സർവ്വകലാശാലയിൽ മാർക്ക് തട്ടിപ്പ് നടത്തിയ ഓഫീസർക്കെതിരെ കേസ്
ഹിന്ദു മതത്തെയോ ദൈവങ്ങളെയോ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലാസർ സത്യാവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഹിന്ദുക്കൾക്കിടയിൽ തന്റെ പരാമർശം വേദനപ്പിച്ചെങ്കിൽ ഖേദിക്കുന്നുബെന്നും ലാസർ പറയുന്നു. മതപരമായ സഹിഷ്ണുതയില്ലായ്മ ആളുകളെ അകറ്റി നിർത്തുന്നതിലേക്ക് നയിക്കുമെന്ന് മദ്രാസ് ചീഫ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചു.
Post Your Comments