![kerala university](/wp-content/uploads/2019/05/kerala-university.jpg)
തിരുവനന്തപുരം: കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പില്‍ സെഷൻ ഓഫീസർ വിനോദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. ചതി, വിശ്വാസ വഞ്ചന, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രജിസ്ട്രാറുടെ പരാതിയില്‍ കൻ്റോമെൻ്റ് പൊലീസാണ് വിനോദിനെതിരെ കേസെടുത്തത്.
കേരള സർവകലാശാല ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയിരിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി നടന്നതായി അറിയാൻ കഴിഞ്ഞത്. തുടർന്നുളള പരിശോധനയിൽ എഴുപതിലേറെ വിദ്യാർത്ഥികളുടെ മാർക്കുകളിൽ വ്യത്യാസം വരുത്തിയതായി കണ്ടെത്തുകയുണ്ടായി. സെക്ഷൻ ഓഫീസർ എ വിനോദാണ് മാർക്ക് തിരുത്തിയതെന്ന് അറിയാൻ കഴിഞ്ഞു .
Post Your Comments