ന്യൂഡല്‍ഹി : രാജ്യമെമ്പാടും കര്‍ഷകര്‍ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താല്പര്യമുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താല്പര്യമുള്ളതാണ്. ഈ മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്ക് മാത്രമല്ല, രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഹാനികരമാകും. മുഴുവന്‍ പിന്തുണയും’ -രാഹുല്‍ ട്വീറ്റ് ചെയ്തു.
अन्नदाता का शांतिपूर्ण सत्याग्रह देशहित में है- ये तीन क़ानून सिर्फ़ किसान-मज़दूर के लिए ही नहीं, जनता व देश के लिए भी घातक हैं।
पूर्ण समर्थन!#FarmersProtests
— Rahul Gandhi (@RahulGandhi) February 6, 2021
ഫെബ്രുവരി ആറിന് രാജ്യമെമ്പാടും കര്‍ഷകര്‍ ആഹ്വാനം ചെയ്ത റോഡ് തടയല്‍ സമരം പുരോഗമിക്കുകയാണ്. വൈകുന്നേരം മൂന്നുവരെയാണ് സമരം. ദേശീയ പാതകളും സംസ്ഥാന പാതകളും കര്‍ഷകര്‍ ഉപരോധിക്കും. റോഡ് തടയല്‍ സമരത്തിന് മുന്നോടിയായി നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments