Latest NewsNattuvarthaNews

നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി

തിരുവനന്തപുരം; നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി. പിഎംജി ജംക്‌ഷനു സമീപം ഇന്നലെ രാത്രി 8.15നാണു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. തമ്പാനൂരിൽ നിന്നു ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന കാറിനാണു തീപിടിച്ചത്. ശ്രീകാര്യം സ്വദേശി സുമേഷിന്റേതാണു വാഹനം. സുഹൃത്ത് വിമലാണു കാർ ഓടിച്ചിരുന്നത്.

എംജിയിൽ എത്തിയപ്പോൾ കാറിൽ നിന്നു പുക ഉയർന്നു. തീപിടിച്ചപ്പോൾ 2 പേരും കാർ നിർത്തി പുറത്തേക്കു ചാടി. ആളിക്കത്തുന്ന തീ കണ്ടു അവിടെ നിന്നവർ നിലവിളിച്ചു. കാറിന്റെ മുൻഭാഗം ഭാഗികമായി കത്തി നശിച്ചു. ചെങ്കൽ ചൂള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമന്നാണു പ്രാഥമിക നിഗമനമെന്ന് അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസ‌ർ സുരേഷും ഗ്രേഡ് ഫയർ ഓഫിസർ സന്തോഷും അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button