വയനാട്: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ നാളെ ഇടതുമുന്നണി വയനാട്ടിൽ വഴിതടയൽ സമരം നടത്താനൊരുങ്ങുന്നു. ബത്തേരി മാനന്തവാടി കല്ലൂർ കാട്ടിക്കുളം എന്നിവിടങ്ങളിലാണ് വഴി തടയുന്നത്. 11 മണി മുതൽ 12 മണി വരെയാണ് വഴിതടയൽ സമരം നടത്തുന്നത്.
കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. കരടു വിജ്ഞാപനം തന്നെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് ചെയർമാൻ പി പി എ കരീം പറഞ്ഞു.
Post Your Comments