Latest NewsKeralaNews

ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ; കരട് നിയമവുമായി യുഡിഎഫ്

ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകുമെന്ന് കരട് നിയമത്തിൽ പറയുന്നു

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അവതരിപ്പിക്കുന്ന പുതിയ നിയമം പുറത്തുവിട്ട് യു ഡി എഫ്. ശബരിമല കരട് നിയമമാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് യു ഡി എഫ് പുറത്തുവിട്ടിരിക്കുന്നത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകുമെന്ന് കരട് നിയമത്തിൽ പറയുന്നു. തന്ത്രിയുടെ അനുമതിയോടെ പ്രവേശനത്തിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നും പുതിയ കരട് നിയമത്തിൽ യു ഡി എഫ് പ്രഖ്യാപിക്കുന്നു.

Also Read:ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ

അതേസമയം, യു ഡി എഫിൻ്റെ കരട് നിയമത്തിനെതിരെ ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു നാടകമാണിതെന്ന് ബിജെപി തുറന്നടിച്ചു. നേരത്തേ, ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിർമാണം നടത്തി പ്രശ്നത്തിനു പരിഹാരം കാണുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ കോടതി ഉത്തരവിനുശേഷം എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്? ജനങ്ങളുടെ കണ്ണിൽ സർക്കാർ പൊടിയിടുകയാണ്. പുതിയ നിയമ നിർമാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നു സർക്കാരിന് അറിയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button