യുപിയിലെ ഹത്രാസ് ദളിത് യുവതി പീഡനക്കേസുമായി ബന്ധപ്പെട്ട് യുപിയിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കേസിൽ ഉത്തര്‍ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഇനിയും ശബ്ദമുയർത്തണമെന്ന ആവശ്യവുമായി സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമായിരുന്നു കാരവൻ ലേഖകൻ്റെ പ്രതികരണം.
Also Read:മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് സ്‌കൂളുകളില്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിർബന്ധം ഇനിയില്ല
ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പറഞ്ഞ ഇയാൾ കാപ്പന് വേണ്ടിയും ശബ്ദമുയർത്തി. ജയിലിൽ അത്ര സുഖകരമായ ഒന്നല്ലെന്നും സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിയും എഴുതുമെന്നും അദ്ദേഹം പറയുന്നു. ‘എന്റെ കാര്യം മാത്രമല്ല, ജോലിക്കിടയിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ സ്ഥിതി ആലോചിക്കൂ. കാപ്പന്റെ അവസ്ഥ എന്താണ്, ആറുമാസമായി ജയിലിലാണ് അദ്ദേഹം. കാപ്പന്റെ മോചനത്തിനായി ഇനിയും നമ്മുടെ ശബ്ദം ഉയരണമെന്നും മൻദീപ് പുനീയ പറഞ്ഞു.
Also Read: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി
അതേസമയം, കാപ്പന് ജാമ്യം തേടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിദ്ദിഖ് കാപ്പന്റെ മാതാവിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. സിദ്ദിഖിൻ്റെ 90 വയസുള്ള മാതാവ് കദീജ കുട്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണ്. മകനെ കാണുക എന്ന മാതാവിന്റെ അവസാന ആഗ്രഹം സാധ്യമാക്കണമെന്നും സിദ്ദിഖിന് ഇടക്കാല ജാമ്യം നല്‍കണമെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിദ്ദിഖ് ജയിലാലാണെന്ന കാര്യം ഇതുവരെ മാതാവ് അറിഞ്ഞിട്ടില്ല.
Post Your Comments