ജക്കാർത്ത: രാജ്യത്ത് പുതിയ നിയമവുമായി ഇന്തോനേഷ്യ. സ്‌കൂളുകളില്‍ മുസ്ലിം മത വസ്ത്രം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെയാണ് ഇന്തോനേഷ്യയില്‍ പുതിയ നിയമം. ഇനി സ്കൂളുകളിലെത്തുന്ന കുട്ടികളോട് മുസ്ലിം മത വസ്ത്രം (ഹിജാബ്) ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ സ്കൂളുകൾക്ക് ഉപരോധം നേരിടേണ്ടിവരുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അടുത്തിടെ ക്രിസ്ത്യന്‍ മത വിശ്വാസിയായ ഒരു പതിനാറുകാരി പെണ്‍കുട്ടിയോട് മുസ്ലീം ശിരോവസ്ത്രം ധരിച്ച് സ്കൂളിലെത്തിയാല്‍ മതിയെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യ പുതിയ നിയമം പാസാക്കിയത്.
എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. എന്നാല്‍, അതോടൊപ്പം ആറ് മതങ്ങളെ കൂടി ഒദ്ധ്യോഗികമായി ഇന്തോനേഷ്യ അംഗീകരിക്കുന്നു. മാത്രമല്ല, പാൻകസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യന്‍ തത്ത്വചിന്ത ബഹുസ്വരതയെ ഉൾക്കൊള്ളുന്നതാണ്. മുസ്ലിം മതരാഷ്ട്രമായിരിക്കുമ്പോള്‍ തന്നെ മറ്റ് മതവിഭാഗങ്ങലെ അംഗീകരിക്കുന്നുണ്ട് ഇന്തോനേഷ്യന്‍ ഭരണഘടന. എന്നാല്‍ അടുത്തകാലത്തായി ഇന്തോനേഷ്യയില്‍ മുസ്ലീം തീവ്രവാദ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്തോനേഷ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂളുകളിലെ ശിരോവസ്ത്ര വിവാദം. എല്ലാ വിദ്യാർത്ഥികളും മുസ്ലീം ശിരോവസ്ത്രം ധരിക്കണമെന്ന് ചട്ടമുള്ള ഒരു സ്കൂളിൽ പഠിക്കുകയായിരുന്ന ക്രിസ്തുമത വിശ്വാസിയായ ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന തിക്തഫലങ്ങളാണ് പുതിയ നിയമത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇന്തോനേഷ്യയിലെ പഡാങ്ങിലെ വൊക്കേഷണൽ സ്കൂളിൽ പഠിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ വിദ്യാർത്ഥിനിയോട് ക്ലാസ്സിൽ വരുമ്പോള്‍ മുസ്ലീം ശിരോവസ്ത്രം ധരിക്കാൻ സ്കൂളധികൃതര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഇതിന് തയ്യാറായില്ല. ഇതോടെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ സ്കൂളധികൃതര്‍ കുട്ടിയോട് ആവശ്യപ്പെട്ടു. .
അതേസമയം സ്കൂളധികൃതരുമായുള്ള ചര്‍ച്ച മാതാപിതാക്കള്‍ മൊബൈലില്‍ രഹസ്യമായി ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിഷയം ഇന്തോനേഷ്യയില്‍ ഏറെ ചര്‍ച്ചയായി. വീഡിയോയിൽ, അമുസ്‌ലിംകളടക്കം എല്ലാ വിദ്യാര്‍ത്ഥിനികളും സ്‌കൂൾ നിയമങ്ങൾ അനുസരിച്ച് ശിരോവസ്ത്രം ധരിക്കണമെന്ന് സ്‌കൂളിന് ഒരു ചട്ടം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments