ഡല്‍ഹി : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇ.ഡി കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയിരുന്നത്.
Read Also: രാജ്യത്ത് കൊറോണ അതിവേഗത്തില്‍ പടരുന്നു; മുന്നറിയിപ്പ് നല്‍കി ഐഎംഎ
നിലവില്‍ ലഖ്‌നൗവിലാണ് കേസ് നടക്കുന്നത്. 2013ലെ കേസില്‍ 2018ലാണ് റൗഫ് ഷെരീഫിനെതിരെ കേസെടുത്തത്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേരളത്തിലേക്ക് കേസ് മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇ.ഡി കേസ് കേരളത്തിലേക്ക് മാറ്റുന്നത് എതിര്‍ത്തു.
ജസ്റ്റിസ് രാമസുബ്രഹ്മണ്യന്റെ ബെഞ്ചാണ് ഇ.ഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റേണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, കേസില്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ 2 മാസം മുന്‍പ് ജയില്‍ മോചിതനായിരുന്നു.
Post Your Comments