ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഎം നേടിയെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ ഇന്നാണ് ഔദ്യോഗികമായി രാജിസമര്‍പ്പിച്ചത്. പാര്‍ട്ടി ജില്ലാ നേതൃത്വം കഴിഞ്ഞയാഴ്ച തന്നെ ഇതുസംബന്ധിച്ച് തീരുമാനിച്ചിരുന്നെങ്കിലും അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് രാജി വൈകുകയായിരുന്നു.
Read Also: 15 വർഷത്തിനു ശേഷം ചണ്ഡീഗഡ്ൽ BJP ക്ക് മുനിസിപ്പൽ ഇലക്ഷനിൽ ഉജ്ജ്വല വിജയം.BJP ഭരണത്തിലേക്ക്
എന്നാൽ പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റുസ്ഥാനം സംവരണം ചെയ്തിട്ടുള്ള ചെന്നിത്തലയില്‍ ബിജെപിക്കും യുഡിഎഫിനും ആറു സീറ്റുവീതവും സിപിഎമ്മിന് അഞ്ചു സീറ്റുമാണ് ലഭിച്ചിരുന്നത്. ആറു സീറ്റുള്ള ബിജെപി. അധികാരത്തിലേറുന്നതു തടയാന്‍ സിപിഎം ജില്ലാ നേതൃത്വവും പ്രതിപക്ഷനേതാവ രമേശ് ചെന്നിത്തലയും ഏറ്റെടുത്ത് നടത്തിയ നാടകത്തിന്റെ ഭാഗമാണ് സിപിഎം അധികാരത്തിലെത്തിയത്. വിജയമ്മ ഫിലേന്ദ്രന്‍ രാജിവെച്ചതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കും.
Post Your Comments