കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ പിന്തുണച്ച പോപ് ഗായിക റിഹാനയുടെ കമ്പനിക്കെതിരെ പരാതി. റിഹാനയുടെ സൗന്ദര്യവർദ്ധക വസ്തു നിർമ്മാണ കമ്പനിയായ ഫെന്റി ബ്യൂട്ടിയ്‌ക്കെതിരെ ബാലവേലയുമായി ബന്ധപ്പെടുത്തിയാണ് പരാതി ഉയർന്നിരിക്കുന്നത്. കമ്പനിയിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനായി മൈക്ക എന്ന ഘടകം വാങ്ങുന്ന ഖനികളിൽ ബാലവേല നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററി സംഘടനയിലെ ആക്ടിവിസ്റ്റായ വിനയ് ജോഷി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ സുരക്ഷാ കമ്മീഷന് നൽകിയ പരാതിയിലാണ് കമ്പനിയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ജാർഖണ്ഡിലെ ഖനിയിൽ നിന്നാണ് ഫെന്റി ബ്യൂട്ടി കമ്പനി സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്ന മൈക്ക വാങ്ങുന്നത്. റിഹാനയുടെ കമ്പനിയിലേക്ക് ആവശ്യമായ മൈക്ക ശേഖരിക്കുന്ന ഈ ഖനികളിൽ ബാലവേല നടക്കുന്നുണ്ടെന്നാണ് ഉയരുന്ന ആരോപണം.
Also Read:കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍
ബ്യൂട്ടി കമ്പനിയുടെ മറവിൽ ബാലവേല നടക്കുന്നത് റിഹാനയുടെ അറിവോടെയാണോയെന്ന് സോഷ്യൽ മീഡിയകളിൽ ചോദ്യമുയരുന്നുണ്ട്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതികരിച്ച റിഹാന എന്തുകൊണ്ട് സ്വന്തം കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലവേലയ്ക്കെതിരെ പ്രതിഷേധിക്കുന്നില്ലെന്ന ചോദ്യങ്ങളുമുയരുന്നു. രാജ്യത്ത് ബാലാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നും അതിനു പിന്നിലെ മുഴുവൻ ശക്തികളെയും മുന്നിൽ കൊണ്ടുവരണമെന്നും ജോഷി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ കമ്പനിക്ക് സപ്ലൈ ചെയിൻ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഉണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കമ്പനിക്ക് സപ്ലൈ ചെയിൻ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഇല്ലെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണിത്.
Post Your Comments