KeralaLatest NewsNews

തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

മാനന്തവാടി: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ നടത്താനായി തീരുമാനിച്ചു. ഞായറാഴ്ച വൈകിട്ട് ജില്ലയിലെ മുഴുവൻ ഇടങ്ങളിലും വിളംബര ജാഥ നടത്തുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിക്കുകയുണ്ടായി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ജില്ലയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കരട് വിജ്ഞാപനത്തെ കോടതിയിൽ നേരിടുന്ന കാര്യം ആലോചിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button