KeralaLatest NewsNews

എംഎം മണി പറഞ്ഞാൽ നാടൻ ശൈലി, സുധാകരൻ പറഞ്ഞാൽ കുറ്റം; പിന്തുണച്ച് കെ സി വേണുഗോപാൽ

സുധാകരന്റെ വിശദീകരണത്തോടെ വിവാദങ്ങൾ അവസാനിപ്പിക്കണം എന്നും കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് എം പി കെ സുധാകരൻ ഉന്നയിച്ച പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ വിവാദത്തിനിടയാക്കിയ സാഹചര്യത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ. നാടൻ പ്രയോഗമാണ് കെ സുധാകരൻ നടത്തിയതെന്ന് വേണുഗോപാൽ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ആലോചിച്ചു വേണം അഭിപ്രായ പ്രകടനം നടത്താൻ. ഇത് എല്ലാ നേതാക്കൾക്കും ബാധകമാണ്.

Also Read:‘അവളെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ’; ഭാര്യയെ വഴക്ക് പറഞ്ഞ അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് യുവാവ്

ഏതെങ്കിലും ജാതിയെ അപമാനിക്കാൻ ശ്രമിച്ചതല്ലെന്നു സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം വിശ്വസിക്കാനാണ് താൽപ്പര്യം. അദ്ദേഹവും ജനിച്ച ജാതിയിൽ അഭിമാനംകൊള്ളുന്ന ആളാണ്. സുധാകരന്റെ വിശദീകരണത്തോടെ വിവാദങ്ങൾ അവസാനിപ്പിക്കണം എന്നും കെ സി വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

എം എം മണിയും ജി സുധാകരനുമെല്ലാം ഇത്തരം വാക്കുകൾ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അത് ശൈലിയാണെന്ന് പറഞ്ഞവർ സുധാകരൻ പറഞ്ഞപ്പോൾ പ്രശ്നമുണ്ടാക്കി വരികയാണെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണെന്നും അദ്ദേഹം ആരെയും ആക്ഷേപിക്കുന്ന ആളായി കരുതുന്നില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button