രാജ്യത്തെ കർഷക സമരത്തിന് പിന്തുണ നൽകിയ പോപ് ഗായിക റിഹാന, ഗ്രേറ്റ തുൻബർഗ്, മിയ ഖലീഫ എന്നിവർക്ക് പ്രതികരണം നൽകിയ സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള താരങ്ങളെ പരിഹസിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. ട്വിറ്ററിലൂടെ ആയിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാർത്ഥ് കുറിച്ചു.
Also Read:കറി വെയ്ക്കാന്‍ കീരിയെ പിടിച്ചു ; കഴിയ്ക്കുന്നതിന് മുന്‍പേ യുവാവിന് പിടി വീണു
“നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ ഉന്നതങ്ങളിൽ നിന്ന് വീഴുന്നത് കാണേണ്ടി വരും. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക”, എന്നാണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തത്.
Also Read:നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ ; പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരും
ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ ഉന്നമിട്ടായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്. ‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടു നില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.
Post Your Comments