വാഷിംഗ്ടന്‍ : കഴിഞ്ഞ തവണ 600 ഡോളര്‍ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലര്‍ക്കും പുതിയ ചെക്ക് (1400 ഡോളര്‍) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാര്‍ട്ടി. വാര്‍ഷിക വരുമാനത്തിന്റെ തുകയില്‍ കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക് വിതരണം ചെയ്യുക.
വ്യക്തിയുടെ വാര്‍ഷിക വരുമാനം അമ്ബതിനായിരമോ അതില്‍ കുറവോ ലഭിക്കുന്നവര്‍ക്കും വിവാഹിതരായവര്‍ക്ക് ഒരു ലക്ഷമോ, അതില്‍ കുറവോ ലഭിക്കുന്നവര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവര്‍ക്കു മാത്രമേ ഇത്തവണ 1400 ഡോളറിന്റെ മുഴുവന്‍ ചെക്ക് ലഭിക്കുകയെന്നതാണ് ഡമോക്രാറ്റുകള്‍ സ്വീകരിക്കുവാന്‍ പോകുന്ന തീരുമാനം. ഡിസംബര്‍ മാസം അവസാനത്തോടെ 600 ഡോളര്‍ ലഭിച്ച എല്ലാവര്‍ക്കും 1400 ഡോളര്‍ ലഭിക്കുമെന്നാണ് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് 600 ബില്യണ്‍ ആക്കി കുറക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഹൗസ് ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളര്‍ പാക്കേജിന് 218 212 വോട്ടോടെ അംഗീകാരം നല്‍കി.
അവസാന തീരുമാനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് മധ്യത്തോടെ മാത്രമേ ചെക്കുകള്‍ എല്ലാവര്‍ക്കും ലഭിക്കുകയുള്ളൂവെന്നാണ് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിട്ടുള്ളത്. ബൈഡന്റെ പുതിയ തീരുമാനം 1400 ഡോളര്‍ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന പലരിലും നിരാശയാണ് ഉളവാക്കിയിരിക്കുന്നത്.
Post Your Comments