ന്യൂഡല്‍ഹി : പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ 270 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്ന് കേന്ദ്രം. രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി. മുരളീധനാണ് ഇക്കാര്യം അറിയിച്ചത്. 2008 മേയ് 21ന് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച കരാര്‍ പ്രകാരം ജനുവരി ഒന്നിനും ജൂലൈ ഒന്നിനും തങ്ങളുടെ കസ്റ്റഡിയിലുള്ളവരുടെ പട്ടിക ഇരുരാജ്യങ്ങളും കൈമാറും. ഇതിലെ വിവരങ്ങളാണ് മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചത്.
മത്സ്യത്തൊഴിലാളികള്‍ക്ക് പുറമേ 49 ഇന്ത്യക്കാരും പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ട്. 77 പാക്കിസ്ഥാന്‍ മത്സ്യത്തൊഴിലാളികളും 263 പാക്കിസ്ഥാന്‍ പൗരന്മാരും ഇന്ത്യന്‍ കസ്റ്റഡിയിലുണ്ടെന്നും മുരളീധരന്‍ അറിയിച്ചു. അതേസമയം കാണാതായ 83 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമല്ല. ഇവരുടെ കസ്റ്റഡി ഇതുവരെ പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല.
Post Your Comments