ലക്നൗ: യുപിയിൽ 15കാരിയായ പെൺകുട്ടിയെ ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി പറിക്കാന്‍ പോയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഗ്രാമത്തിലെ ഒരു യുവാവാണ് ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ വീട്ടില്‍ അബോധാവസ്ഥയിലായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറയുകയുണ്ടായി. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
Post Your Comments