Latest NewsNewsLife Style

അറിയുമോ ചുവന്ന ചീരയുടെ ഈ ഗുണങ്ങൾ?

ധാരാളം പോഷക​ഗുണങ്ങൾ നിറഞ്ഞതാണ്ചുവന്ന ചീര. ഇതിലെ ‘ആന്തോസയാനിൻ’ എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നിൽ. വിളർച്ച, ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ചില രോഗങ്ങളിൽ ഔഷധങ്ങൾക്കൊപ്പം ചുവന്ന ചീര കറിയാക്കിക്കഴിക്കുന്നത് രോഗശമനം എളുപ്പമാക്കാറുണ്ട്.

ചുവന്ന ചീരയിലെ ഫൈബർ ഉള്ളടക്കം ദഹനവ്യവസ്ഥയ്ക്ക് വളരെ ഗുണം ചെയ്യും. വൻകുടൽ വൃത്തിയാക്കി  മലവിസർജ്ജനം നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു. ചുവന്ന ചീര ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും വൻകുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മലബന്ധം ഒഴിവാക്കാനും കോളൻ ക്യാൻസർ, പ്രമേഹം, കൊളസ്ട്രോൾ എന്നിവ തടയാനും സഹായിക്കുന്നു.

ചുവന്ന ചീരയിൽ അമിനോ ആസിഡ്, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ ഇ, പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ ഉന്മൂലനം ചെയ്യാൻ പ്രവർത്തിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും ക്യാൻസർ വരാതിരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ രക്തത്തിലെ ഇൻസുലിൻ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ ഒരു ഹോർമോൺ പുറപ്പെടുവിക്കുന്നു. അത് വിശപ്പ് തടയുന്നതിനായി പ്രവർത്തിക്കുന്നു. അതായത്, അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇതിലെ ഫൈബർ ഉള്ളടക്കം വിശപ്പ് അകറ്റാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button