Latest NewsKeralaNattuvarthaNews

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് ; കെഎസ്‌ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു

നിയമവിരുദ്ധമായി ആംബുലൻസ്‌ ഓടിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്

പാലാ : കാലാവധി കഴിഞ്ഞിട്ടും ഡ്രൈവിങ്‌ ലൈസൻസ് പുതുക്കാത്ത കെ.എസ്‌.ആർ.ടി.സി. ഡ്രൈവർക്കെതിരെ വിജിലൻസ് കേസെടുത്തു. പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷ് ബാബുവിനെതിരെയാണ് കേസെടുത്തത്.

ഡ്രൈവിങ്‌ ലൈസൻസ് പുതുക്കാതെ രണ്ട് മാസമായി പാലാ ഡിപ്പോയിൽ ബസ് ഓടിച്ച ഇയാൾ ആരോഗ്യവകുപ്പിൽ ഒരു മാസത്തേക്ക്‌ ഡെപ്യൂട്ടേഷനിനെത്തി നിയമവിരുദ്ധമായി ആംബുലൻസ്‌ ഓടിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button