ചെന്നൈ: ഇംഗ്ലണ്ട് ടീമിൻറ്റെ ഓപ്പണറായ സാക്ക് ക്രൗളിക്ക് പരിക്ക്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓപ്പണറിന് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് മുറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ സ്റ്റേഡിയത്തിലെ മാര്‍ബിള്‍ തറയില്‍ തെന്നി വീണാണ് ക്രൗളിക്ക് പരിക്കേറ്റത്. വലത് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാനിംഗില്‍ വ്യക്തമായതോടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ക്രൗളിക്ക് കളിക്കാനായെന്നു വരില്ല.
Post Your Comments