ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ. കോംപാക്ട് എയര്‍ക്രാഫ്റ്റുകളായ തേജസ്, ടാങ്കുകള്‍, തോക്കുകള്‍, ടാങ്ക് വേധ മൈനുകള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവയാണ് കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് കയറ്റുമതി ചെയ്യുന്നവയുടെ പേര് വിവരങ്ങള്‍ ഡിആര്‍ഡിഒ പുറത്തുവിട്ടത്.
read also : ഇന്ത്യയിലെ കര്‍ഷകസമരത്തെ അനുകൂലിച്ച റിഹാന പാകിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്ന ചിത്രം
19 ഏറോനോട്ടിക്കല്‍ സംവിധാനങ്ങള്‍, 41 യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍, നാല് മിസൈല്‍, 27 ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങള്‍, 10 ജീവന്‍രക്ഷാ സംവിധാനങ്ങള്‍, നാല് മൈക്രോ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, 28 നാവിക സംവിധാനങ്ങള്‍, 16 ന്യൂക്ലീയര്‍ ബയോകെമിക്കല്‍ ഉപകരണങ്ങള്‍, ഏഴ് പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയാണ് കയറ്റുമതി ചെയ്യുന്നതെന്ന് ഡിആര്‍ഡിഒ പുറത്തുവിട്ട ലിസ്റ്റില്‍ പറയുന്നു.
സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയുന്ന ‘അസ്ത്ര’ മിസൈലും ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുളള ‘ നാഗ് ‘ മിസൈലുകളും ഇനി വിദേശ രാജ്യങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. ലോകരാജ്യങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസും പട്ടികയിലുണ്ടെന്നാണ് സൂചന. കൂടാതെ പിനാക്ക റോക്കറ്റ് സംവിധാനവും ഇന്ത്യ കയറ്റുമതി ചെയ്യും. .
ലോകത്തിലെ ഏറ്റവും മികച്ച പീരങ്കിയെന്ന് അമേരിക്കക്കാര്‍ പോലും വാഴ്ത്തിയ ഇന്ത്യയുടെ അഡ്വാന്‍സ്ഡ് ടവേഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റത്തിനായി(എ ടി ജി എസ്) നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ ഇതിനോടകം സമീപിച്ചിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ശത്രുവിനെ നേരിടാനുള്ള മികവ് തെളിയിച്ച ശേഷമാണ് ഈ പീരങ്കി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത്. 48 കിലോമീറ്റര്‍ അകലെയുളള ശത്രുവിന്റെ ഏത് താവളത്തെയും ഭസ്മമാക്കാന്‍ ഇതിന് കഴിയും. ഇവയും കയറ്റുമതി ചെയ്യുന്നവയില്‍ ഉള്‍പ്പെടുന്നു.
Post Your Comments