UAELatest NewsNewsGulf

ഒറ്റ ക്ലിക്കു കൊണ്ട് നിക്ഷേപകര്‍ക്ക് വേഗത്തിൽ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ദുബൈ

ദുബൈ: ദുബൈയിൽ ഇനിമുതൽ നിക്ഷേപകർക്ക് ഒറ്റ ക്ലിക്കില്‍ ലൈസന്‍സ് ലഭ്യമാകും. നിക്ഷേപകര്‍ക് നിമിഷങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുകയാണ് ദുബൈ.

Read Also: ക്വാറന്റയിനില്‍ ഇരിക്കേണ്ട ദിവസങ്ങള്‍ എത്രയെന്ന് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

ഒറ്റ ക്ലിക്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭ്യമാക്കുന്ന ‘ഇന്‍വെസ്റ്റ് ഇന്‍ ദുബൈ’ പദ്ധതിക്കാണ് തുടക്കാം കുറിച്ചത്. ഫ്രീസോണില്‍ അടക്കം 2000ല്‍ ഏറെ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന എക്‌സ്‌പോയ്ക്ക് മുന്‍പ് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും ഇതു സഹായമാകുമെന്നാണ് പ്രതീക്ഷ.

Read Also: തല, കഴുത്ത് എന്നിവിടങ്ങളിലെ കാന്‍സര്‍ ഉണ്ടാകുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ ഞെട്ടിക്കുന്നത്

ദുബൈ എക്‌സിക്യൂട്ടീവ് കമിറ്റി യോഗത്തില്‍ യുഎഇ വൈസ് പ്രസിഡൻറ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന രാജ്യാന്തര സംരംഭകര്‍ക്ക് ദുബൈ മികച്ച അവസരമൊരുക്കുന്നു.

Read Also: ‘ഞങ്ങളുടെ വികാരം മനസിലാക്കു’; ജൂലൈ16ന് ദേശീയ അവധിയായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഏതു വെല്ലുവിളിയെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും ശക്തമായ സമ്പദ്ഘടനയുമുണ്ട്. ലളിത നടപടിക്രമങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, യാത്രാ സൗകര്യങ്ങള്‍, തുറമുഖങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് രാജ്യാന്തരവിപണിയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കും എന്ന് ഷെയ്ഖ് ഹംദാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button