രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി സച്ചിൻ തെണ്ടുല്‍ക്കര്‍ നടത്തിയ പ്രതികരണത്തെ പിന്തുണച്ച് ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി രോഹിത് ശർമയും രഹാനെയും. ഇന്ത്യ ടുഗെതർ എന്ന ഹാഷ് ടാഗോടെയാണ് രോഹിതും രഹാനെയും ട്വീറ്റുകൾ പങ്കുവെച്ചിരിക്കുന്നത്.
Also Read:ബിജെപിയില്‍ ചേര്‍ന്നവര്‍ ഭീരുക്കൾ; രാജ്യത്ത് നിന്നും ബിജെപിയെ തുടച്ചുനീക്കുമെന്ന് മമതാ ബാനര്‍ജി
നേരത്തേ സച്ചിനു പിന്നാലെ, വിരാട് കോഹ്ളിയും പ്രതികരണമറിയിച്ചിരുന്നു. അഭിപ്രായവ്യത്യാസങ്ങളുടെ സമയത്ത് നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കൃഷിക്കാര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും എല്ലാ പാര്‍ട്ടികള്‍ക്കും ഇടയില്‍ ഒരു സൗഹാർദ്ദമായ പരിഹാരം കാണുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു കോഹ്ളി കുറിച്ചത്.
There’s no issue that cannot be resolved if we stand together as one. Let’s remain united and work towards resolving our internal issues #IndiaTogether
— Ajinkya Rahane (@ajinkyarahane88) February 3, 2021
‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.
Post Your Comments