CricketLatest NewsCinemaNewsIndiaBollywoodHollywoodEntertainmentInternationalSports

‘കർഷകസമരം’ എന്ന ഹാഷ് ടാഗിനെ മറികടന്ന് ‘ഇന്ത്യ ഒറ്റക്കെട്ട്’- ഇത് ചരിത്രം

മണിക്കൂറുകൾക്കുള്ളിൽ 2 ലക്ഷം കവിഞ്ഞിരിക്കുകയാണ് ഈ ഹാഷ് ടാഗ്

കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നതോടെ കർഷക സമരത്തിൽ നിലപാട് അറിയിച്ച് ബൊളിവുഡ്, ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തി. തുടക്കം മുതൽ രംഗത്തുള്ളയാളാണ് കങ്കണ റണാവത്ത്. കർഷക സമരത്തിൽ റിഹാനയുടെ ഇടപെടൽ അപകടം വരുത്തിവെയ്ക്കുമെന്ന വിലയിരുത്തലിലാണ് നിരീക്ഷകർ. ഇതേ നിരീക്ഷണമാകാം സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള താരങ്ങൾ പ്രതികരിക്കാനും കാരണമായിരിക്കുന്നത്.

Also Read:റിഹാനയ്ക്കും മിയ ഖലീഫയ്ക്കും മറുപടി; ‘ഇന്ത്യ ഒറ്റക്കെട്ട്’ – റെക്കോർഡ് ഇട്ട് ട്വീറ്റുകൾ

ബൊളിവുഡ്, ക്രിക്കറ്റ് താരങ്ങൾ ഒന്നടങ്കം സച്ചിനു പിന്നിൽ അണിനിരന്നു. ഇന്ത്യ ടുഗെതർ എന്ന ഹാഷ് ടാഗ് റെക്കോർഡിട്ടിരിക്കുകയാണ്. പോപ് ഗായിക റിഹാനയുടെ ട്വീറ്റിനു പിന്നാലെയാണ് ട്വിറ്ററിൽ പോര് തുടങ്ങിയത്. #FarmersProtest എന്ന ഹാഷ് ടാഗോടെയാണ് റിഹാന ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ സച്ചിൻ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യ ടുഗെതർ, ഈ പ്രൊപ്പഗണ്ടയ്ക്ക് ഇന്ത്യ എതിരാണ് എന്നീ ഹാഷ് ടാഗുകളോടെയാണ് സച്ചിൻ അടക്കമുള്ളവർ പ്രതികരിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ 2 ലക്ഷം കവിഞ്ഞിരിക്കുകയാണ് ഈ ഹാഷ് ടാഗ്. സച്ചിനു പിന്നാലെ രണ്ട് ലക്ഷത്തിനാലായിരം ഹാഷ് ടാഗ് ആണ് രൂപം കൊണ്ടിരിക്കുന്നത്. ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗിനെയാണ് ഇന്ത്യ ടുഗെതർ എന്ന ഹാഷ് ടാഗ് മറികടന്നിരിക്കുന്നത്.

Also Read:‘ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ’; ദുൽഖർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button