Latest NewsKeralaNews

ബിഡിജെഎസ് പിളര്‍ന്നു ; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്ന് നീലകണ്ഠന്‍ പറഞ്ഞു

കൊച്ചി : കേരളത്തിലെ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്) പിളര്‍ന്നു. ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന വി.ഗോപകുമാര്‍, കെ.കെ.ബിനു, എന്‍.കെ നീലകണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. യുഡിഎഫ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

എന്‍.കെ നീലകണ്ഠന്‍ (പ്രസിഡന്റ്), വി.ഗോപകുമാര്‍, കെ.കെ ബിനു (വര്‍ക്കിങ് പ്രസിഡന്റുമാര്‍), കെ.എസ്.വിജയന്‍ (ജനറല്‍ സെക്രട്ടറി), ബൈജു എസ്.പിള്ള (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 50 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവും ചുമതലയേറ്റു. ബിഡിജെഎസിലെ ഭൂരിപക്ഷം സംസ്ഥാന കൗണ്‍സില്‍ നേതാക്കളും 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്ന് ബിഡിജെഎസ് വിട്ടവര്‍ പറയുന്നു.

യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്ന് നീലകണ്ഠന്‍ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിയ്ക്കുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചവിട്ടിയരച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ അടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി വഞ്ചിച്ചുവെന്നും ഭാരതീയ ജനസേന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അര്‍ഹമായ പരിഗണന തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീലകണ്ഠന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button