കൊച്ചി: കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനെതിരെ വക്കീൽ നോട്ടീസ്. ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആർ.എസ്.എസിനെതിരെ വിവാദ പരാമർശം നടത്തിയത്.
മുതിർന്ന ആർ.എസ്.എസ് പ്രവർത്തകനും കുരുക്ഷേത്ര ബുക്സ് എം.ഡി യുമായിരുന്ന ഇ.എൻ.നന്ദകുമാറാണ് വക്കീൽ നോട്ടീസയച്ചത്. വിഷയത്തിൽ മന്ത്രി നിരുപാധികം മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരി 30ന് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിലാണ് സുനിൽകുമാർ ആർഎസ്എസിനെതിരെ വിവാദപരാമർശം നടത്തിയത്. ”മതഭ്രാന്ത് മനുഷ്യരൂപം പൂണ്ടെത്തിയ ആർ എസ് എസ് കാപാലികൻ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച മഹാത്മാഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തില്‍, അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു”, എന്നായിരുന്നു സുനിൽകുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments