ജിന്ദ് : ജിന്ദില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാക്കള്‍ കയറിയ വേദി തകര്‍ന്നു വീണു. കര്‍ഷക നേതാവായ രാകേഷ് ടികായത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സ്‌റ്റേജ് തകര്‍ന്നു വീണത്.
ഇതോടെ രാകേഷ് ടികായത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്‌റ്റേജ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#WATCH | The stage on which Bharatiya Kisan Union (Arajnaitik) leader Rakesh Tikait & other farmer leaders were standing, collapses in Jind, Haryana.
A ‘Mahapanchayat’ is underway in Jind. pic.twitter.com/rBwbfo0Mm1
— ANI (@ANI) February 3, 2021
ഹരിയാന ഖാപ് ആണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ചത്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ നിരവധി കിസാന്‍ പഞ്ചായത്തുകള്‍ ഹരിയാനയിൽ സംഘടിപ്പിക്കുന്നുണ്ട്. കര്‍ഷക സമരത്തിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഈ വിവരങ്ങൾ കര്‍ഷകരെ അറിയിക്കാനുമാണ് ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.
Post Your Comments