മനാമ: പ്രവാസി യുവാവ് അമ്മയെ കൊലപ്പെടുത്തി . ബഹ്‌റൈനിലാണ് സംഭവം. പ്രവാസി യുവാവ് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അംവാജ് ഐലന്റിലെ വീട്ടില്‍ വച്ചാണ് 47 വയസ്സുള്ള അമ്മയെ യുവാവ് കൊലപ്പെടുത്തിയത്.തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു,അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുത്തുവെന്നും പൊലീസ് വൃത്തം അറിയിച്ചു.
Post Your Comments