ന്യൂഡൽഹി : സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായി ലോക്സഭാംഗത്വം രാജിവെക്കാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജിവെക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്ന ലീഗിന്റെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാജിവെക്കുന്നത്.
Also read : കേന്ദ്രത്തിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
രാജിക്ക് മുന്നോടിയായി ഡൽഹിയിൽ നിന്ന് ചൊവ്വാഴ്ച പാണക്കാടെത്തുകയും അവിടെവെച്ച് ഹൈദരലി തങ്ങളെ കാണുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഡൽഹിക്ക് മടങ്ങിയത്. ഇന്നോ നാളെയോ രാജിക്കത്ത് ലോക്‌സഭാ സ്പീക്കർക്ക് കൈമാറാനാണ് സാധ്യത.
Also read : ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ ജാക്ക് മാ എവിടെ ?
കഴിഞ്ഞ മാസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ വെച്ചാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്നുമുള്ള അഭിപ്രായം ശക്തമായത്.തുടർന്ന് അദ്ദേഹം എംപി സ്ഥാനം ഒഴിയുമെന്ന കാര്യം ലീഗ് നേതാവ് കെ.പി എ മജീദ് തന്നെ യോഗത്തിന് ശേഷം അറിയിക്കുകയായിരുന്നു.
.
Post Your Comments