തിരുവനന്തപുരം : ശ്രീരാമ ജന്മഭൂമീ ക്ഷേത്ര നിര്‍മ്മാണ നിധിയിലേക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഒരു ലക്ഷം രൂപ ഇന്ന് കൈമാറി. അതേസമയം,
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് 100 കോടിയോളം രൂപ ഇതുവരെ സംഭാവന ലഭിച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിനായി എത്ര രൂപ സംഭാവന ലഭിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് എത്തിയിട്ടില്ലെങ്കിലും കാര്യകര്‍ത്താക്കള്‍ നല്‍കുന്ന വിവരം അനുസരിച്ച് 100 കോടിയോളം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് ചമ്പത് റായ് അറിയിച്ചു.
Read Also : കൈയ്ക്ക് ചെറിയ മുറിവായി പോയ രോഗിക്ക് ഇട്ടത് അഞ്ച് സ്റ്റിച്ചുകള്‍
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 39 മാസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. 2024 ഓടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 5,00,100 രൂപയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത്. ഫെബ്രുവരി 27 വരെയാണ് സംഭാവന സ്വീകരിക്കല്‍.
Post Your Comments