Latest NewsKeralaNattuvarthaNews

ഫിനാൻഷ്യൽ ഓഫിസർ ചമഞ്ഞ് തട്ടിപ്പ് ; 2 പേരിൽ നിന്നായി 61 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഫിനാൻഷ്യൽ ഓഫിസർ ചമഞ്ഞ് തട്ടിപ്പ്

കോട്ടയം: പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഫിനാൻഷ്യൽ ഓഫിസർ ചമഞ്ഞ് രണ്ടു പേരിൽ നിന്നായി 61 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കുമരകംകോടത്ത് സുമോദ് കെ. ഏബ്രഹാ(39)മിനെയാണ് അറസ്റ്റ് ചെയ്തത്. നാട്ടകം സ്വദേശി സേജു ലാൽ, കളത്തിപ്പടി സ്വദേശി മിഥുൻ കെ. പ്രഭാകർ എന്നിവർ നൽകിയ പരാതിയിലാണു അറസ്റ്റ്. പ്രതിയുടെ സുഹൃത്തുക്കൾ കൂടിയായ പരാതിക്കാരെ തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തി വിശ്വാസമാർജിച്ച ശേഷമായിരുന്നു തട്ടിപ്പ്.

തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ മുൻകൂർ ജാമ്യം നേടി കഴിയുകയായിരുന്നു. ഇന്നലെ ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ഈസ്റ്റ് പൊലീസ് ജാമ്യത്തിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button