തിരുവനന്തപുരം: കേരള സർക്കാരിനെ വിവാദത്തിലാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നിരപരാധിയെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ റവന്യൂ സെക്രട്ടറിയുമായ ഡോ വി വേണു. ശിവശങ്കരന്‍ ജയില്‍ മോചിതനായതിന് പിന്നാലെയാണ് ഡോ വേണു സമൂഹമാധ്യമത്തിലൂടെ പരസ്യ പിന്തുണയുമായി എത്തിയത്.
read also:2021 ലും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ല,
ശിവശങ്കര്‍ ജയില്‍ മോചിതനായത് അതീവ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. ഇത് വിവരിക്കാന്‍ വാക്കുകളില്ല. അദ്ദേഹം നിരപരാധിയാണ്. ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. കെട്ടിച്ചമച്ച കേസുകളാണെന്നും വേണു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. .
മാധ്യമങ്ങള്‍ കള്ളക്കഥ മെനയുകയാണ്. അദ്ദേഹത്തെ വേട്ടയാടിയ രീതി മാപ്പര്‍ഹിക്കാത്തതാണെന്നും വേണു കൂട്ടിച്ചേർത്തു
Post Your Comments