NattuvarthaLatest NewsKeralaNews

അമിത വേഗത്തിലെത്തിയ ലോറി കാറിലിടിച്ച് അപകടം ; 3 പേർക്ക് പരിക്ക്

പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂവാറ്റുപുഴ: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ വാളകം ബഥനി പടിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു 3 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

ടിപ്പർ ലോറിയുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വാളകം മേഖലയിൽ ടിപ്പർ ലോറികളുടെ അമിത വേഗത്തിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്തുണ്ട്. രാപകൽ ഭേദമില്ലാതെ കരിങ്കൽ, മണ്ണ് ലോഡുമായി പായുന്ന ലോറികൾ തുടർച്ചയായി അപകടം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button