
ജയ്പൂര്‍: 52കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നു. ഭരത്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഹിദ ഖാനെതിരെ അക്ബര്‍ എന്നയാള്‍ പരാതി നൽകിയിരിക്കുന്നത്.
ജനുവരി 31ന് രാവിലെ 9.15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയാണ് എംഎല്‍എയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതെന്ന് അക്ബര്‍ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ ഗുണ്ടാസംഘം ഇയാളില്‍ നിന്നും 5000 രൂപ കവര്‍ന്നതായും നാട്ടാകാരാണ് ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നും പറയുകയുണ്ടായി
എന്നാൽ അതേസമയം ഇയാളുടെ ആരോപണം എംഎല്‍എ നിഷേധിക്കുകയുണ്ടായി. അക്ബറിന്റെ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എംഎല്‍എ പറഞ്ഞു. ഇയാളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments