ദുബൈ: യുഎഇയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഓഫീസില്‍ നിന്ന് 19 ലക്ഷം ദിര്‍ഹം മോഷ്‍ടിക്കുകയും ചെയ്ത സംഭവത്തില്‍ വിചാരണ ആരംഭിച്ചിരിക്കുന്നു. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളും ഇന്ത്യക്കാരാണ്. സംഘത്തിലെ മൂന്ന് പേര്‍ പൊലീസുകാരെന്ന വ്യാജേന എത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ദുബൈ നൈഫ് ഏരിയയിലെ ഓഫീസില്‍ നിന്നാണ് 48 വയസുകാരനായ ഇന്ത്യന്‍ വ്യവസായിയെ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഓഫീസില്‍ കയറിച്ചെന്ന് കൊമേസ്യല്‍ ലൈസന്‍സ് ആവശ്യപ്പെടുകയായിരുന്നു ഉണ്ടായത്.
Post Your Comments