ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ എത്തുന്നതിന് താൽക്കാലികമായി തടയിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്നും നിരവധി പേരാണ് ബി.ജെ.പിയിലെത്തുന്നത്.
എന്നാൽ നേതാക്കളെ കൂട്ടത്തോടെയെത്തിച്ച് തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ് ബിജെപിയുടെ പുതിയ നിലപാട്. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ പറഞ്ഞു.
തൃണമൂലിന്‍റെ ബി ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബിജെപിയിലെത്തുകയാണ്. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബിജെപിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് വിജയ് വാർഗിയ പറഞ്ഞു. ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുകയെന്നും വിജയ വർഗീയ വ്യക്തമാക്കി.
Post Your Comments