Latest NewsIndiaNews

അഴിമതിക്കാരായ തൃണമൂല്‍ നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോകുന്നത് ; മമതാ ബാനര്‍ജി

കൊല്‍ക്കത്ത : തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക്​ കൂട്ടത്തോടെ പോകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കുറച്ച്‌​ അഴിമതിക്കാരായ നേതാക്കളെ ബി.ജെ.പിക്ക്​ വാങ്ങാന്‍ സാധിക്കും. എന്നാല്‍ പാര്‍ട്ടിക്ക്​ വേണ്ടി എല്ലാം സമര്‍പ്പിക്കുന്ന പ്രവര്‍ത്തകരെ അതിന്​ കിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

തൃണമൂല്‍ കോൺഗ്രസിൽ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ല, ഭരണകക്ഷി വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ അത്​ ചെയ്യണംമെന്നും അവര്‍ വ്യക്​തമാക്കി. രണ്ടുതവണ ഡയമണ്ട് ഹാര്‍ബര്‍ എം‌എല്‍‌എയായി തെരഞ്ഞെടുക്കപ്പെട്ട ദീപക് ഹാല്‍ഡര്‍ തൃണമൂലില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ്​ മമതയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button