റിയാദ്: സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ ദിവസം വീണ്ടും മുന്നൂറിന് മുകളിലെത്തിയിരിക്കുന്നു. നൂറിന് താഴേക്ക് പോയ പ്രതിദിന കണക്കാണ് വീണ്ടും ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സൗദി അധികൃതർ കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ചിരുന്നു. ആളുകളുടെ അലംഭാവമാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
ഇന്ന് 310 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലായിരുന്നവരിൽ 271 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി നാലുപേർ മരണപ്പെടുകയും ചെയ്തു.
Post Your Comments