ലക്നൗ: അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായ ഭര്‍ത്താവിനെ യുവതി അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ
കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. അമിത് കുമാറാണ് മരിച്ചത്. യുവാവിന്റെ അച്ഛന്റെ പരാതിയിലാണ് ഭാര്യയ്ക്കും മറ്റു മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 25കാരനാണ് ഞായറാഴ്ച മരിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
Read Also : ബംഗാളില്‍ ദീദിയെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ അമിത് ഷാ
അമിതിന്റെ ഭാര്യയ്ക്ക് പ്രദേശവാസിയായ രാകേഷുമായി വിവാഹേതര ബന്ധമുള്ളതായി അച്ഛന്‍ പരാതിയില്‍ ഉന്നയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൂട്ടുകാരനായ ഹേമന്തിന്റെ ഫോണ്‍ വിളി അനുസരിച്ച് ഇഷ്ടിക ചൂളയില്‍ പോയ അമിതിനെ അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
ഭാര്യയും രാകേഷും ഹേമന്തും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് അമിതിന്റെ മരണമൊഴിയില്‍ പറയുന്നു. ഇഷ്ടിക ചൂളയില്‍ കെട്ടിയിട്ട ശേഷം ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമിതിന്റെ ഭാര്യയുടെ അച്ഛനും ഇതില്‍ പങ്കുള്ളതായി പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Post Your Comments