കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ബഡ്‌ജറ്റ് വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാകണം. സംസ്ഥാനത്ത് നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്തു പോലും ഇത്തരം സഹായമുണ്ടായിട്ടില്ല. കേരളത്തിന് വലിയ അനുഗ്രഹമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോദി സര്‍ക്കാരിനെ കുറിച്ച് ഇനിയെങ്കിലും തെറ്റിദ്ധാരണ പരത്തുന്നത് സർക്കാർ അവസാനിപ്പിക്കണം. തോമസ് ഐസക് മാപ്പ് പറയണം. കൊവിഡ് പ്രതിരോധത്തിൻ്റെ കാര്യത്തിൽ കേരളം വൻ പരാജയമാണ്. രാജ്യത്തെ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനവും കേന്ദ്രവും ചിലവഴിച്ച തുക എത്രയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments