ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങളാണ് ഉണ്ടായിരുന്നത്. ദേശീയപാത വികസനത്തിന് സംസ്ഥാനത്തിന് 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം- മധുര പാതയും പ്രഖ്യാപനത്തിലുണ്ട്. ഇതിനൊപ്പമാണ് കൊച്ചി മെട്രോയ്ക്കായുള്ള പ്രഖ്യാപനം. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയാണ് ധനമന്ത്രി അനുവദിച്ചത്. ഇതോടെ കേരളത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി ബജറ്റ് പ്രഖ്യാപനം നടത്തിയ കേന്ദ്ര സർക്കാരിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രൻ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………..
കേന്ദ്ര ബജറ്റിൽ കേരളത്തിനായി വൻ പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത്. കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65000 കോടി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി. കൊച്ചി ഫിഷിംഗ് ഹാർബർ വാണിജ്യ ഹബ്ബാക്കും എന്നിങ്ങനെ കേരളത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി ബജറ്റ് പ്രഖ്യാപനം നടത്തിയ കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ..
https://www.facebook.com/SobhaSurendranOfficial/posts/2355854684538358
Post Your Comments