
ഉദയ്പൂര്‍: നഗ്നയാക്കി ക്രൂരമായി യുവതിയെ മര്‍ദ്ദിച്ചു അയവാസികൾ. ദിവസങ്ങള്‍ക്ക് മുന്‍പും ഇവര്‍ തമ്മില്‍ ഉണ്ടായ ചെറിയ വാക്കേറ്റത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അമ്മയുടെയും മകന്റെയും ക്രൂരമര്‍ദ്ദനമെന്ന ആരോപണം ഉയരുന്നുണ്ട്.
രാജസ്ഥാനിലെ ഛിറ്റോര്‍ഗഡ് ജില്ലയിലാണ് സംഭവം. ഇരുവരും അയല്‍വാസികളാണ് . ഹാന്‍ഡ് പമ്ബിന് സമീപം നിന്ന് തുണി അലക്കുകയായിരുന്ന യുവതിയെ അമ്മയും മകനും ചേര്‍ന്ന് വസ്ത്രം വലിച്ചുകീറുകയും തുടയിലും സ്വകാര്യ ഭാഗങ്ങളിലും മര്‍ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സ്ത്രീയുടെ രണ്ട് കൈവിരലുകള്‍ക്കും പൊട്ടലുണ്ട്. യുവതി നിലവിളിച്ചെങ്കിലും നാട്ടുകാർ നോക്കിനിന്നതല്ലാതെ രക്ഷയ്ക്ക് എത്തിയില്ല.
സ്ത്രീ ആക്രമിക്കപ്പെട്ടതറിഞ്ഞു പാടത്ത് ജോലിയിൽ ആയിരുന്ന ഭര്‍ത്താവ് എത്തിയപ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് അവരെ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments