കൊച്ചി: കേന്ദ്ര ബജറ്റിൽ 1957.05 കോടി രൂപ വകയിരുത്തിയതിനെ സ്വാഗതം ചെയ്ത് കൊച്ചി മെട്രോരംഗത്ത് എത്തിയിരിക്കുന്നു. സർക്കാർ നടപടി രണ്ടാം ഘട്ടത്തിന്റ നിർമ്മാണം വേഗത്തിലാക്കുമെന്നും കൊച്ചി മെട്രോ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിക്കുകയുണ്ടായി. 11.2 കിലോമീറ്റർ ദൈർഘ്യത്തിൽ 11 സ്റ്റേഷനുകൾ കൂടി ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിനാണ് ബജറ്റിൽ പണം വകയിരുത്തിയത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുളള പാതയാണിത്. മെട്രോ ട്രെയിൻ സർവീസുകൾ രാജ്യമെമ്പാടും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി നിർമല സീതാരാമൻ കൊച്ചി മെട്രോയ്ക്ക് ഉൾപ്പെടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി കൂടാതെ ചെന്നൈ മെട്രോ, ബംഗളൂരു മെട്രോ, നാഗ്പൂർ മെട്രോ, നാസിക് മെട്രോ എന്നീ പദ്ധതികൾക്കും തുക വകയിരുത്തിയിരുന്നു.
Post Your Comments