ആലപ്പുഴ: കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വോളന്റീര്‍ പദ്ധതിയില്‍ തൊഴില്‍, കലാ സാംസ്‌കാരികം, കായികം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ നെഹ്റുയുവകേന്ദ്ര യുവാക്കള്‍ക്ക് അവസരം നൽകാനൊരുങ്ങുന്നു. ജില്ലയിലെ പന്ത്രണ്ടു ബ്ലോക്കുകളിലായി 24 പേരെയും രണ്ടു പേരെ ജില്ല ഓഫീസിലുമാണ് നിയമിക്കുക. ഒരു വര്‍ഷമാണ് നിയമന കാലാവധി ഉള്ളത്. 2021 ഏപ്രില്‍ ഒന്നിനു 18-29 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും, പട്ടികജാതി, പട്ടിക വര്‍ഗ്ഗം, വനിത വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ് വോളന്റിയര്‍മാര്‍ക്കും മുന്‍ഗണന നൽകുന്നതാണ്. റഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റു തൊഴിലുകളുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 5000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് www.nyks.nic.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഫോണ്‍ :0477 -2236542, 8714508255.
Post Your Comments